Wednesday, December 3, 2008

മരം മഴ നനയുമ്പോ‍ള്‍...


മരം മഴ നനയുമ്പോ‍ള്‍ ,

ഒരു മഴക്കൂട്ടമാകെ

കൈ കോ‍ര്‍ത്തു പിടിച്ച് ,

തമ്മില്‍ അടക്കം പറഞ്ഞും

ഉറക്കെച്ചിരിച്ചും

മരത്തിലൂടെ കടന്നു പൊവുകയാണു.


ആദ്യത്തെ തുള്ളി

ഇലയിലൊന്നു തൊടുമ്പോളേക്കും

അങ്ങു താഴെ വേരുകള്‍ പറയും,

വരുന്നുണ്ട് ,വരുന്നുണ്ടെന്നു !!


പിന്നെ,

ഇലകളും ഉടലുമെല്ലാം

മഴയാകും.


പെയ്തു തോര്‍ന്നാലും

മണ്ണ് പറയും

ഇനിയും, ഇനിയുമെന്നു..


അപ്പോള്‍,

ഇലകള്‍

ഓരോ തുള്ളിയായി

താഴേക്കൊഴുകും..


4 comments:

ശ്രീ said...

നന്നായിരിയ്ക്കുന്നു

Unni said...

നന്നായിരിയ്ക്കുന്നു

നരേന്‍..!! (Sudeep Mp) said...

കവിത നന്നായി...!!പ്രണയം പോലെ തന്നെ എത്ര എഴുതിയാലും ആവര്‍ത്തന വിരസത വരാത്ത ഒരു വിഷയമാണ് മഴയും..!! ഡി സി ബൂക്സ് ഈയിടെ മഴ ലേഖനങ്ങള്‍ ചേര്‍ത്ത് മഴക്കാലം എന്നൊരു പുസ്തകം തന്നെ ഇറക്കിയിട്ടുണ്ട്..കണ്ടോ..?

മഴവില്ലും മയില്‍‌പീലിയും said...

നല്ല കവിത :) പക്ഷെ വിചിത്രമാണീ മഴയുടെ കാര്യം എപ്പോഴാ വരിക എന്ന് മാത്രമറിയില്ല..