Sunday, September 7, 2008

ഗ്രീറ്റിങ്സ്

വിഷം കുടിപ്പിക്കപ്പെട്ട ഈ നക്ഷത്രം
ഇനിയും ,
ഏതു പിറവിയിലേക്കാണു
വിരല്‍ നീട്ടുന്നത് !
ഓരോ നക്ഷത്രവിളക്കിനുമറവിലും ,
ഒരു കുരിശു തയ്യാ‍റാക്കപ്പെടുകയാണു..

നമ്മുടെ മൌനങ്ങള്‍കൈ കഴുകിയൊഴിയുന്നതു
ഏതു ബലിമൃഗത്തിന്‍രക്തത്തില്‍ നിന്നാണ് ?

ഇന്നും ഗത്സമെനുകളില്‍മുഴങ്ങുന്നുണ്ട്
കേള്‍‍ക്കപ്പെടാതെ പോയയാചനകള്‍..

അപ്പോള്‍,പറഞ്ഞു വന്നതു ഇതാണു..

ക്രിസ്തുമസ് ആശംസകള്‍...

No comments: