Tuesday, December 9, 2008

നമുക്കിടയില്‍


പകല്‍
ഞാന്‍ മേഘങ്ങളുടെ
പാവക്കൂത്ത് കാണുകയായിരുന്നു .
നീ ,
പക്ഷിചിറകുകളിലെ വര്‍ണങ്ങളും .

രാത്രി ,
നിനക്കു
കണ്ണ് നിറയെ
നക്ഷത്രങ്ങള്‍ ആയിരുന്നു ;
എനിക്ക് ,
അവയ്കിടയിലെ ഇരുട്ടും..


എന്നിട്ടും നീ പറഞ്ഞു
നമുക്കിടയില്‍
ഒരു നെടുവീര്‍പ്പിന്റെ
അകലം പോലും ഇല്ലെന്നു !

എന്നത്തേയും പോലെ ,
ഞാന്‍
കേട്ടിരുന്നു..

ഒടുവില്‍,
നമുക്കിടയില്‍ എന്തെന്ന്
ഞാനറിയുന്നു ..

ഒരു നൂല്‍പ്പാലം ...
കടക്കുക -
നീയോ , ഞാനോ ?

5 comments:

...: അപ്പുക്കിളി :... said...

:)

നരേന്‍..!! (Sudeep Mp) said...

kollaam...nalla varikal...!!!

manoj said...

മെരുങ്ങാത്തൊരാട്ടിന്‍ കുട്ടിയാണു
എന്റെ സ്നേഹമെന്നു
നീയിനിയുംപരാതിപ്പെടുമ്പോള്‍,
ഇനിയും എന്തു ചെയ്യണം ഞാന്‍,

അതിനെയറുത്തു
പ്രാതലൊരുക്കണമോനിനക്കു !
ഇന്ന് അവിചാരിതമായ് ഇതുവഴി വന്നപ്പോള്‍ ഒന്നു കയറി നോക്കിയപ്പോള്‍, മനസ്സില്‍ കൊള്ളുന്ന കവിത കണ്ടു. കവിതയുടെ സുഗന്ധത്തെക്കുറിച്ച് ഞാന്‍ പറയുന്നില്ലാ.. കാരണം ഈ കവിതകള്‍ അങ്ങനെ തന്നെ ഞാന്‍ ആസ്വദിക്കുന്നു..

നമുക്കിടയില്‍ എന്ന കവിതയും നന്നായിരിക്കുന്നു..

ഒരു നൂല്‍പ്പാലം ...
കടക്കുക -
നീയോ , ഞാനോ ?

..റ്റു ബീ ഓര്‍ നോട്ട് റ്റു ബീ ദാറ്റ് ഈസ് ദ് ക്വസ്റ്റ്യന്‍...
എത്രകാലങ്ങള്‍ക്കു ശേഷവും ചില ചോദ്യങ്ങള്‍ ? ഉത്തരത്തിനായ് കാത്തിരിക്കേണ്ടി വരുന്നു...
എല്ലാ ആശംസകളും.

മഴവില്ലും മയില്‍‌പീലിയും said...

ഇഷ്ടപ്പെട്ടു!!

Jims Varkey said...

Why no new posts? srishtiyude urava vattipoyo??? :-)