
പകല്‍
ഞാന്‍ മേഘങ്ങളുടെ
പാവക്കൂത്ത് കാണുകയായിരുന്നു .
നീ ,
പക്ഷിചിറകുകളിലെ വര്‍ണങ്ങളും .
രാത്രി ,
നിനക്കു
കണ്ണ് നിറയെ
നക്ഷത്രങ്ങള്‍ ആയിരുന്നു ;
എനിക്ക് ,
അവയ്കിടയിലെ ഇരുട്ടും..
എന്നിട്ടും നീ പറഞ്ഞു
നമുക്കിടയില്‍
ഒരു നെടുവീര്‍പ്പിന്റെ
അകലം പോലും ഇല്ലെന്നു !
എന്നത്തേയും പോലെ ,
ഞാന്‍
കേട്ടിരുന്നു..
ഒടുവില്‍,
നമുക്കിടയില്‍ എന്തെന്ന്
ഞാനറിയുന്നു ..
ഒരു നൂല്‍പ്പാലം ...
കടക്കുക -
നീയോ , ഞാനോ ?

