Tuesday, August 30, 2011

പരിചിതര്‍ ..


മുറിച്ചു മാറ്റുവാന്
എളുപ്പമേറ്റം
ഓര്‍മയൊഴുകും
മൃദു ഞരമ്പുകളെ ..!
പരസ്പരം
കത്തി ഇറക്കിയാഴ്ത്തവേ
ചെറുചിരിയോടെ
അറിഞ്ഞു നാമിത് .
നമുക്കിടയിലായ്
വീശുമീ
കൊടും ശീതമാം
കാറ്റില്‍
പൊള്ളും പ്രണയം പോലും
ഹിമ തുല്യമായ് പോയെങ്കില്‍
ഒരു നിമിഷത്തില്‍
ഉറഞ്ഞു പോകാതിരിക്കുമോ ,
വെറും ജലത്തില്‍
നാം നെയ്ത
കനവിന്‍ പാളികള്‍ ?
നടന്നകന്നു നാം,
വിട പറയാതെ
തമ്മില്‍ അകന്നു പോകുമീ
വഴിത്താരകളില്‍ ..
തല തിരിച്ചെന്നാല്‍
അമര്‍ന്നു പോയേക്കും
ശിലകലായങ്ങു !!!
ഭയന്നാവാം ,
തിരിഞ്ഞു നോക്കാറില്ല നാം
ജീവിതം
ആടി തളരുവോളം ..

1 comment:

Umesh Pilicode said...

ഉം .. വളരെ വൈകി വായിച്ചു .. കൊള്ളാം